തിരുവനന്തപുരം/പാലക്കാട്: വിവിധ കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു. യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. [&Read More