ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ശാസ്ത്രലോകം മാമോത്തുകളുടേതെന്ന് വിശ്വസിച്ചിരുന്ന ഫോസിലുകൾ യഥാർത്ഥത്തിൽ തിമിംഗലങ്ങളുടേതാണെന്ന് കണ്ടെത്തൽ. അലാസ്‌കയിലെ ഡോം ക്രീക്കിലെ സ്വർണ്ണഖനികളിൽ നിന്ന് 1950കളിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് 70 വർഷത്തിന് ശേഷം ഗവേഷകരെ ഞെട്ടിച്ചിരിക്കുന്നത്. തിരിച്ചറിയൽ മാറിയത് എങ്ങനെ? കടലിൽ നിന്ന് ഏകദേശം 250 മൈൽ ഉള്ളിലായതുകൊണ്ട് തന്നെ കണ്ടെത്തിയ അസ്ഥികൾ ഹിമയുഗത്തിലെ ഭീമന്മാരായ മാമോത്തുകളുടേതാണെന്ന് അന്നത്തെ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. ഇവ അലാസ്‌ക സർവകലാശാലയിലെ മ്യൂസിയത്തിൽ ഇത്രയും കാലം ഭദ്രമായി സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ മ്യൂസിയം നടപ്പിലാക്കിയ ‘അഡോപ്റ്റ് എ മാമോത്ത്’ [&Read More