07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Security Alert

World

അഫ്ഗാനുമായി ഇനി ചർച്ചയ്ക്കില്ല; അതിർത്തിയിൽ യുദ്ധപ്രഖ്യാപനവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ യാതൊരുവിധ സംവാദത്തിനും സാഹചര്യമില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടം ഇരുരാജ്യങ്ങളെയും തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘർഷം പ്രാദേശിക മേഖലയെ ആകെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. ഇറാൻ, ജോർദാൻ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമാധാനത്തിനായി ആഹ്വാനം ചെയ്തു. [&Read More

World

വൈഫൈ പേര് ‘തീവ്രവാദി’ എന്നാക്കി; ഇസ്രയേലിൽ വിമാനം ഇറക്കിയത് യുദ്ധവിമാനങ്ങളുടെ കാവലിൽ

തെൽ അവീവ്: വിമാനത്തിനുള്ളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടിന് ‘തീവ്രവാദി’ എന്ന് പേരിട്ടതിനെ തുടർന്നുണ്ടായ സുരക്ഷാ ആശങ്കയിൽ വിസ് എയർ വിമാനത്തെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട Read More

India

പാകിസ്താനു വേണ്ടി ചാരവൃത്തി: പഞ്ചാബില്‍ 15 വയസ്സുകാരന്‍ പിടിയില്‍; കൂടുതല്‍ കുട്ടികള്‍ വലയിലെന്ന്

ചണ്ഡീഗഡ്: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ 15 വയസ്സുകാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങള്‍ കുട്ടി പാക് ഏജന്റുമാര്‍ക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജമ്മു സാംബ സ്വദേശിയായ പതിനഞ്ചുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഐഎസ്‌ഐ ഹാന്‍ഡ്‌ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പത്താന്‍കോട്ട് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി [&Read More