മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് [&Read More