‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും
കോഴിക്കോട്: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിതാവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് രചയിതാക്കൾ ശ്രമിക്കുന്നതെന്നും മക്കളായ സിതാരയും അശ്വതി നായരും ആരോപിച്ചു. പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. എം.ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടിയും അർദ്ധസത്യങ്ങളുമാണെന്ന് മക്കൾ പറഞ്ഞു. [&Read More