പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ‘സ്‌നേഹ കരോൾ’ സംഘടിപ്പിക്കും. മതേതര വിശ്വാസികൾ കരോളിൽ അണിനിരക്കണമെന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചിരുന്നു. കുട്ടികൾ ഉപയോഗിച്ചിരുന്ന വാദ്യോപകരണങ്ങൾ ഇയാൾ ചവിട്ടി തകർക്കുകയും ചെയ്തു. സംഭവത്തിൽ പരാതിയെത്തുടർന്ന് [&Read More