ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട [&Read More