ശ്രീനഗർ: യുദ്ധക്കെടുതിയിൽ വലയുന്ന ഇറാനിലെ സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ നിന്ന് സഹായപ്രവാഹം. കശ്മീരിലെ ബുഡ്ഗാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പണവും സ്വർണവും വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ളവയാണ് ഇറാനിയൻ ജനതയ്ക്കായി ദാനമായി നൽകുന്നത്. ഇതിൽ 28 വർഷം മുൻപ് മരിച്ച ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ ദാനം ചെയ്ത കശ്മീരി വനിതയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് എക്സിലൂടെ ഈ വൈകാരികമായ സംഭവം പങ്കുവെച്ചത്. “നിങ്ങളുടെ കണ്ണുനീരും ശുദ്ധമായ വികാരങ്ങളുമാണ് ഏറ്റവും [&Read More
Tags :Solidarity
ഗസ്സ: ചുറ്റും ബോംബ് വീണു തകർന്ന കെട്ടിടങ്ങളുടെ ’അസ്ഥികൂടങ്ങൾ’. വായുവിൽ ഇപ്പോഴും വെടിമരുന്നിന്റെയും പൊടിയുടെയും ഗന്ധം. എന്നാൽ, തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ചൊവ്വാഴ്ച മുഴങ്ങിക്കേട്ടത് മരണ വിലാപങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവിളിയുടെ സംഗീതമായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ നഗരഹൃദയത്തിൽ, 54 ഫലസ്തീൻ ദമ്പതികളാണ് ഒരേ വേദിയിൽ പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ്, ലോകത്തിൻ്റെ കണ്ണു നിറയിച്ചു ഇത്തരമൊരു സമൂഹ വിവാഹം നടന്നത്. യുഎഇയുടെ 54Read More