വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വാരണാസി സിഗ്രയിലെ ‘മെലഡി സ്പാ’ സെന്ററിലും ഒരു ഫ്ലാറ്റിലുമായി നടന്ന റെയ്ഡിൽ ഒമ്പത് സ്ത്രീകളുൾപ്പെടെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ മേയർ സ്ഥാനാർത്ഥിയും നിലവിൽ ബിജെപി നേതാവുമായ ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് റെയ്ഡ് നടന്ന കെട്ടിടങ്ങൾ. സിഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മാർട്ട് ബസാറിന് സമീപമുള്ള എബി മാരേജ് ലോണിന് എതിർവശത്തുള്ള [&Read More