തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’Read More