അമരാവതി: വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ബന്ധം. ശ്രീ സത്യസായി ബാബയുടെ ഭക്തനായ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണത്തിലും ബാബയുടെ ദർശനങ്ങൾ വലിയ സ്വാധീനം ചെലുത്തിയതായി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ വിദേശകാര്യ മന്ത്രിയായിരിക്കെയാണ് മദുറോ ഭാര്യ സിലിയ ഫ്‌ലോറസിനൊപ്പം പ്രശാന്തി നിലയം സന്ദർശിച്ചത്. ‘ബാബയെ നേരിട്ട് കണ്ട നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്,’ എന്ന് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ വിപ്ലവ [&Read More