സിഡ്‌നി: ബിഗ് ബാഷ് ലീഗിലെ സിഡ്‌നി ഡെർബിയിൽ സിഡ്‌നി സിക്‌സേഴ്‌സ് തകർപ്പൻ വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ സിംഗിൾ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പാകിസ്ഥാൻ താരം ബാബർ അസമിനെ ചൊടിപ്പിച്ചത്. തണ്ടർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ക്രിസ് ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ഡോട്ട് ആയതിനെത്തുടർന്ന് നാലാം പന്തിൽ [&Read More