01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Sunali Khatun

India

നിറകണ്ണുകളോടെ സുനാലി ഖാത്തൂന്‍; അഞ്ച് മാസത്തെ നരകയാതനയ്ക്ക് ശേഷം മകനൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തി

കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ യുവതിക്കും മകനും നീണ്ട അഞ്ച് മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുനാലി ഖാത്തൂനും(25) എട്ടു വയസ്സുകാരനായ മകനും ഇന്ത്യയില്‍ തിരിച്ചെത്തി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇവരെ തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മെഹദിപൂര്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. നിറകണ്ണുകളോടെയാണ് സുനാലി ഇന്ത്യന്‍ മണ്ണിലേക്ക് കാലുകുത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ സുനാലിയെ അതിര്‍ത്തി [&Read More