കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’ ആണെന്നും, കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ നടപടി നീതിയുക്തമായി പൂര്‍ത്തിയാക്കുക അസാധ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലെ ഒരുതരം ‘വോട്ട്ബന്ദി’യാണ് ഇതെന്നും മമത വിമര്‍ശിച്ചു. നോര്‍ത്ത് ബംഗാളിലെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സിലീഗുരിയില്‍ എത്തിയതായിരുന്നു മമത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനഃപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയും ദുരിതവും ഉണ്ടാക്കാനുള്ള ശ്രമമാണെന്നും, വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള [&Read More