ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ
കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് [&Read More