യുഎസ് സൈനിക വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് സ്വിറ്റ്‌സർലൻഡ്; ഇറാൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച്
ബേൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമപാത വിട്ടുനൽകണമെന്ന അമേരിക്കയുടെ രണ്ട് അപേക്ഷകൾ സ്വിറ്റ്‌സർലൻഡ് തള്ളി. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ പുലർത്തുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് യുഎസ് വ്യോമസേനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. അതേസമയം, മാനുഷികമായ ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്ന് നേരത്തെ സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസും [&Read More