തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More