‘ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും എന്തിന് തിടുക്കപ്പെട്ട് പുതിയ ആചാരത്തിന് അനുമതി നല്‍കി?’; തിരുപ്പറങ്കുണ്ഡ്രം
മധുര: മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് സുന്ദര്‍. മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ ഉത്തരവ് നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് മുന്‍ ജഡ്ജിയുടെ ഈ ഇടപെടല്‍. ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാരും പോലീസും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും, പുതിയൊരു മതാചാരത്തിന് [&Read More