തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് സംഘാടകരുടെ പ്രതിഷേധം. ചേന്തിയിലെ ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ സമ്മേളനത്തിലേക്ക് പോകാൻ ശ്രമിക്കവെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ ചടങ്ങ് ഉണ്ടായിരുന്നില്ല. ചേന്തിയിൽ എത്തിയെങ്കിലും ഉദ്ഘാടനം നടത്താതെ മടങ്ങാൻ തുടങ്ങിയതോടെയാണ് ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘാടകർ വാഹനം കൈകാണിച്ച് നിർത്തിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി [&Read More