27/01/2026

Tags :Thrissur

Kerala

’സ്ഥാനാർഥിയാക്കാൻ നോവലിസ്റ്റ് ലിസിയിൽ നിന്ന് സിപിഎം നേതാക്കൾ ലക്ഷങ്ങൾ വാങ്ങി’; പരാതിയില്‍ അന്വേഷണം

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നോവലിസ്റ്റ് ലിസിയിൽ നിന്ന് ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഒളരി ലോക്കൽ സെക്രട്ടറി കെ.എം സോണി, മുൻ സെക്രട്ടറി എം.കെ ബൈജു എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. സിപിഎം ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ അഴിമതി ആരോപണം ഉയർന്നത്. സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങുന്ന രീതി പാർട്ടിക്കില്ലെന്നിരിക്കെ, നയം [&Read More

Kerala

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More

Kerala

ആദ്യ ഫലങ്ങൾ യുഡിഎഫിനൊപ്പം; കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിൽ മിന്നുന്ന പ്രകടനം; എൻഡിഎ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ലീഡ് നിലകൾ മാറിമറിയുന്നു. നേരത്തെ എൽഡിഎഫിനായിരുന്നു ലീഡെങ്കിൽ, വൻ മുന്നേറ്റവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ കോർപറേഷനുകളിലാണ് നിലവിൽ യുഡിഎഫിന് ലീഡ്. കോഴിക്കോട് കോർപറേഷനിൽ 14 വാർഡുകളിലും തൃശൂരിൽ 17 ഇടത്തും കണ്ണൂരിൽ ആറിടത്തും യുഡിഎഫ് മുന്നിലാണ്. അതേസമയം, ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ തലസ്ഥാനത്ത് എൻഡിഎ ആയിരുന്നു മുഖ്യപ്രതിപക്ഷം. ഈ [&Read More