ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് വർദ്ധിപ്പിച്ചു. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റെയിൽവേ മന്ത്രാലയം ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്തുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ദീർഘദൂര യാത്രക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കും റെയിൽവേയുടെ പ്രവർത്തന സുസ്ഥിരതയും സന്തുലിതമായി കൊണ്ടുപോകാനാണ് മാറ്റമെന്ന് മന്ത്രാലയം വിശദീകരിച്ചു. എന്നാൽ സാധാരണക്കാർക്കും നിത്യയാത്രക്കാർക്കും ആശ്വാസമായി സബർബൻ, നോൺസബർബൻ സർവീസുകളെയും സീസൺ ടിക്കറ്റുകളെയും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ [&Read More