കുമ്പള: കാസർകോട് കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം. ദേശീയപാത ടോൾ പിരിവിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ സമരക്കാർ ടോൾ പ്ലാസയിലെ ക്യാമറകളും കൗണ്ടറുകളും അടിച്ചുതകർത്തു. ഇന്നലെ രാത്രിയോടെയാണ് പന്തം കൊളുത്തി പ്രകടനമായെത്തിയ നൂറുകണക്കിന് യുവാക്കൾ ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളും സംഘടനകളും ഒത്തുചേർന്നതോടെ ടോൾ പ്ലാസ പരിസരം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് പ്രകോപിതരായ സമരക്കാർ ടോൾ ബൂത്തുകൾക്കും നിരീക്ഷണ സംവിധാനങ്ങൾക്കും നേരെ [&Read More