‘റിപ്പോർട്ടർ ടിവി മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ളസംഘം, ടി.ആർ.പിക്ക് വേണ്ടി വ്യക്തിഹത്യ ചെയ്യുന്നു’;
കൊച്ചി: മാധ്യമ ബലാത്സംഗം നടത്തുന്ന കൊള്ള സംഘമായി റിപ്പോർട്ടർ ടിവി മാറിയെന്നും തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജെയിൻ യൂണിവേഴ്‌സിറ്റി ചെയർമാൻ ടോം ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിമിനൽ കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതൻ മാത്രമാണെന്ന ഭരണഘടനാ തത്വം കാറ്റിൽപ്പറത്തി വ്യക്തിഹത്യ നടത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പോലീസിന്റെ കുറ്റപത്രമോ എഫ്.ഐ.ആറോ പരിശോധിക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. റിപ്പോർട്ടർ ടിവി പണം വാങ്ങി നൽകിയ മെമന്റോ തിരികെ നൽകാൻ വന്നതാണെന്ന് വ്യക്തമാക്കിയാണ് ടോം ജോസഫ് നിലപാട് വ്യക്തമാക്കിയത്. [&Read More