27/01/2026

Tags :Uddhav Thackeray

India

താക്കറെ കോട്ട തകർന്നു; 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ പിടിച്ചടക്കി ബിജെപി!

മുംബൈ: താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തു. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിൽ ആദ്യമായാണ് ബിജെപി ഭരണത്തിന് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ കരുത്തുപ്രകടനമായും ഈ ഫലം വിലയിരുത്തപ്പെടുന്നത്. ആകെ 227 വാർഡുകളുള്ള ബിഎംസിയിൽ 89 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. 2017ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് [&Read More