27/01/2026

Tags :UDFLead

Kerala

ആദ്യ ഫലങ്ങൾ യുഡിഎഫിനൊപ്പം; കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിൽ മിന്നുന്ന പ്രകടനം; എൻഡിഎ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ലീഡ് നിലകൾ മാറിമറിയുന്നു. നേരത്തെ എൽഡിഎഫിനായിരുന്നു ലീഡെങ്കിൽ, വൻ മുന്നേറ്റവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ കോർപറേഷനുകളിലാണ് നിലവിൽ യുഡിഎഫിന് ലീഡ്. കോഴിക്കോട് കോർപറേഷനിൽ 14 വാർഡുകളിലും തൃശൂരിൽ 17 ഇടത്തും കണ്ണൂരിൽ ആറിടത്തും യുഡിഎഫ് മുന്നിലാണ്. അതേസമയം, ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ തലസ്ഥാനത്ത് എൻഡിഎ ആയിരുന്നു മുഖ്യപ്രതിപക്ഷം. ഈ [&Read More