ട്രിപ്പോളി: കാലവും സാങ്കേതികവിദ്യയും എന്തിന് ലോകം തന്നെ മാറിമറിഞ്ഞു. പക്ഷേ 16 വര്‍ഷം മുമ്പ് വഴിയില്‍ കുടുങ്ങിപ്പോയ ഫോണുകള്‍ ഒടുവില്‍ ലക്ഷ്യസ്ഥാനം കണ്ടു. ലിബിയയിലെ ട്രിപ്പോളിയിലുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് 2010ല്‍ താന്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകളുടെ സ്‌റ്റോക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം കൈപ്പറ്റേണ്ടി വന്നത്. 2011ല്‍ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധവും തുടര്‍ന്നുണ്ടായ ഭരണപരമായ തകര്‍ച്ചയുമാണ് അവിശ്വസനീയമായ കാലതാമസത്തിന് കാരണമായത്. എന്നാല്‍ ട്വിസ്റ്റ് അത് മാത്രമല്ല. ഫോണുകള്‍ അയച്ച ഡീലറും അത് ലഭിക്കേണ്ട കടയുടമയും ട്രിപ്പോളിയില്‍ [&Read More