02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Unnao

India

‘അധ്യാപകരില്ല, ശുദ്ധമായ കുടിവെള്ളമില്ല’; അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ചെയ്ത് ‘ജെൻ

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മോശം ഗുണനിലവാരമുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, അധ്യാപകരുടെ ക്ഷാമം, പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് കുട്ടികൾ ബുധനാഴ്‌ച രാവിലെ പ്ലക്കാർഡുകളുമേന്തി മോഹൻ ക്രോസിങിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ഹസൻഗഞ്ച് തഹസീലിലെ നിയോതാനി നഗർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് ശക്തമായ പ്രതിഷേധവുമായി [&Read More