‘പിയാനോയ്ക്കും ഞണ്ടുകൾക്കും 9 മില്യൺ ഡോളർ’: പെന്റഗണിൽ കോടികളുടെ ധൂർത്തെന്ന് റിപ്പോർട്ട്; യുഎസ്
വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തിൽ പെന്റഗണിൽ വൻതോതിലുള്ള സാമ്പത്തിക ധൂർത്ത് നടക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തിന് മുന്നോടിയായുള്ള മാസങ്ങളിൽ ഭക്ഷണത്തിനും ആഡംബര വസ്തുക്കൾക്കുമായി കോടിക്കണക്കിന് ഡോളറാണ് പ്രതിരോധ വകുപ്പ് ചെലവിട്ടത്. സെപ്റ്റംബർ മാസത്തിൽ മാത്രം ലോബ്സ്റ്റർ, അലാസ്കൻ കിംഗ് ക്രാബ് എന്നിവയ്ക്കായി 9 മില്യൺ ഡോളറും സ്റ്റീക്കിനായി 15.1 മില്യൺ ഡോളറും ചെലവഴിച്ചതായി ‘ഓപ്പൺ ദി ബുക്സ്’ പുറത്തുവിട്ട വിശകലനത്തിൽ പറയുന്നു. ഭക്ഷണത്തിന് പുറമെ, വ്യോമസേനാ മേധാവിയുടെ വീടിനായി ഒരു ലക്ഷം ഡോളർ [&Read More