26/01/2026

Tags :usa

World

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

World

‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം. ​മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ​ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് [&Read More

World

അമേരിക്കയ്ക്ക് പ്രതിഭാ ദാരിദ്ര്യമുണ്ട്; പുറത്തുനിന്ന് ആളെ എത്തിക്കേണ്ട സ്ഥിതിയാണ് എച്ച് 1 ബി

​വാഷിങ്ടൺ: എച്ച്1ബി വിസാ പദ്ധതിയെക്കുറിച്ചുള്ള തൻ്റെ മുൻ നിലപാടിൽ അയവ് വരുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചില നിർണായക മേഖലകളിൽ അമേരിക്കയ്ക്ക് വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്നും, രാജ്യത്ത് ‘പ്രതിഭാ ദാരിദ്ര്യം’ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് തുറന്നു സമ്മതിച്ചു. കുടിയേറ്റ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ആണ് ഇപ്പൊൾ നയം മാറ്റുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ​​എച്ച്1ബി വിസകൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് അവതാരകൻ ലോറ ഇംഗ്രാഹാമുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. യുഎസ്സിൽ ചില വിദഗ്ധ ശേഷികൾ [&Read More