24/06/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan UDF Government

Kerala

‘പുതിയ സർക്കാരിന് സമയം നൽകണം, നല്ലതുതന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു’: റാപ്പർ വേടൻ

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും അവർക്ക് ആവശ്യമായ സമയം നൽകണമെന്നും റാപ്പർ വേടൻ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണിതെന്നും തെറ്റുകുറ്റങ്ങൾ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരാജയത്തിന് പിന്നിൽ കാൻവാസ് പോലെ നീണ്ടുകിടക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന് വേടൻ ചൂണ്ടിക്കാട്ടി. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയന്റെ പ്രചാരണത്തിന് എത്തിയിരുന്ന വേടൻ, യുഡിഎഫ് സർക്കാർ ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂവെന്നും നല്ലത് തന്നെ നടക്കുമെന്ന് പ്രത്യാശിക്കുന്നതായും [&Read More