‘ട്രംപിന് മോദിയാകാൻ കഴിയില്ല’; വെനസ്വേലയിൽ അമേരിക്കയ്ക്ക് കാലിടറുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ധന്‍ ഇയാൻ ബ്രെമ്മർ
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കും തീരുമാനങ്ങൾക്കും ഹ്രസ്വായുസ്സ് മാത്രമേയുള്ളൂവെന്ന് പ്രമുഖ ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കിയ നടപടി അമേരിക്കയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താരതമ്യത്തിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പത്ത് വർഷത്തിലേറെയായി അധികാരത്തിൽ തുടരുകയും ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെയല്ല ഡൊണാൾഡ് ട്രംപ് എന്ന് ബ്രെമ്മർ പറഞ്ഞു. “ട്രംപിന് മോദിയെപ്പോലെ ജനപിന്തുണയില്ല. [&Read More