മുംബൈ: ശരദ് പവാറിനെ തന്റെ ഉപദേഷ്ടാവായും വഴികാട്ടിയായും വിശേഷിപ്പിച്ച് വ്യവസായ പ്രമുഖൻ ഗൗതം അദാനി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ക്യാമ്പസിൽ ‘ശരദ്ചന്ദ്ര പവാർ സെന്റർ ഫോർ എക്‌സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും പവാറിന്റെ ജ്ഞാനവും സഹാനുഭൂതിയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദാനി പറഞ്ഞു. പവാർ ബാരാമതിയിൽ നടപ്പിലാക്കിയ വികസന മാതൃകകൾ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനിയുടെ വളർച്ച കഠിനാധ്വാനികളായ യുവാക്കൾക്ക് [&Read More