28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Vijay Sinha

India

ബിഹാര്‍ വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കുനേരെ ചെരിപ്പും ചാണകവും എറിഞ്ഞ് ജനക്കൂട്ടം; വാഹനവ്യൂഹം

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ലഖിസരായ് മണ്ഡലത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി കൂടിയായ വിജയ് സിന്‍ഹയ്ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിന് ചുറ്റും കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും ചാണകവും എറിയുകയും ചെയ്തു. വോട്ടെടുപ്പ് നടക്കുന്ന ഖോരിയറി ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നില്‍ തടസം [&Read More