റായ്പൂർ: തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും പിന്നാലെ റമദാൻ മാസത്തിൽ മുസ്ലീം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാരും. വ്രതമെടുക്കുന്ന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിട്ടുപോകാനാണ് വിഷ്ണു ദേവ് സായ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെല്ലാം ഉത്തരവ് ബാധകമായിരിക്കും. വിശ്വാസികൾക്ക് അവരുടെ മതപരമായ കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനാണ് ഈ തീരുമാനമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ച ആന്ധ്രാപ്രദേശ് [&Read More