27/01/2026

Tags :Vote chori

India

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More

India

യു.പിയില്‍ മുസ്‌ലിം വീടുകളില്‍ വ്യാപകമായി ഹിന്ദു വോട്ടര്‍മാരും അപരിചിതരും; എസ്‌ഐആറില്‍ വന്‍ ക്രമക്കേട്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി [&Read More

India

‘പൂജ്യം വീട്ടുനമ്പര്‍ എവിടെനിന്ന് കിട്ടി? വ്യാജ വോട്ടര്‍മാരെ എങ്ങനെ പിടികൂടും?’; ഗ്യനേഷ് കുമാറിനോട്

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വോട്ടർമാർക്ക് ’00’ എന്ന വീട്ടുനമ്പർ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി. ഈ നടപടി വൻതോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ നിന്നാണ് ഇത്തരമൊരു ആശയം കിട്ടിയതെന്ന് അറിയില്ല. ഇങ്ങനെ പൂജ്യം നമ്പര്‍ നല്‍കിയാല്‍ വ്യാജ വോട്ടര്‍മാരെ എവിടെ പോയി കണ്ടെത്തുമെന്നും ഖുറേഷി ചോദിച്ചു. കമ്പ്യൂട്ടറില്‍ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ വീട്ടുനമ്പർ എന്ന കോളത്തിൽ എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെന്നും, [&Read More

India

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടുകൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്

പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (Read More

India

‘വോട്ട് ക്രമക്കേടുകൾ കണ്ടെത്താൻ കോൺഗ്രസ് ഗവേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, എല്ലാ വിവരവും പുറ‌ത്തുകൊണ്ടുവരും’

ബെംഗളൂരു: ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് ശേഖരിച്ച 1.12 കോടി ഒപ്പുകൾ എ.ഐ.സി.സിക്ക് കൈമാറാൻ ഡൽഹിയിലെത്തിയ അദ്ദേഹം, ബിഹാറിലെ വോട്ടർമാരോട് കമ്മീഷൻ നീതി കാണിച്ചില്ലെന്ന് ആരോപിച്ചു.:ബിഹാറിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ക്രമക്കേടുകളും ലക്ഷക്കണക്കിന് ദരിദ്രരുടെ പേരുകൾ നീക്കം ചെയ്ത നടപടിയും ചൂണ്ടിക്കാട്ടി കോൺഗ്രസ് [&Read More

India

‘ബിഹാറില്‍ നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്തട്ടെ സര്‍ക്കാര്‍ കുലുങ്ങില്ല’-അമിത് ഷാ

പട്ന: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്തതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബിഹാറിലെ അര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഹുല്‍ ഗാന്ധിക്കു വേണമെങ്കില്‍ ബിഹാറില്‍നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്താം. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങില്ല. നുഴഞ്ഞുകയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല’Read More

India

കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തുമെന്ന് DK ശിവകുമാര്‍; വോട്ട് കൊള്ളയ്‌ക്കെതിരെ

വോട്ട് കൊള്ള ആരോപണം ശക്തമാകുന്നതിനിടെ, കർണാടക സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഇവിഎം മാറ്റി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തിയ ഒപ്പുശേഖരണ കാമ്പയിനിൽ 1.12 കോടി പേര് ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. ​ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആശങ്കയുടെ വ്യക്തമായ സൂചനയാണ് ഈ വമ്പിച്ച ഒപ്പുശേഖരണമെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെ, തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പാക്കുന്നതിൻ്റെയും [&Read More

India

‘ആദ്യം എഐ ചിത്രമോ തമാശയോ ആകുമെന്ന് കരുതി; കാര്യം അറിഞ്ഞപ്പോള്‍ ഭയവും ആശങ്കയുമായി’;

ബ്രസീലിയ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായ ബ്രസീലിയന്‍ യുവതി ലാരിസ നെറി കൂടുതല്‍ പ്രതികരണവുമായി രംഗത്ത്. തന്റെ ചിത്രം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ആദ്യം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വീഡിയോ കണ്ടപ്പോള്‍ അത് എഐ ആണെന്ന് പോലും തോന്നി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് പേടി തോന്നി. [&Read More

India

‘ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മൂന്ന് വോട്ടര്‍ ഐഡികളില്‍ കണ്ടു’; രാഹുല്‍ ഗാന്ധിയുടെ ‘വോട്ട്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പോളിങ്് ഉദ്യോഗസ്ഥയുടെ മൊഴി. മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം കണ്ടതായി ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. മൂന്ന് വോട്ടര്‍ ഐഡികളെങ്കിലും ഇത്തരത്തില്‍ കണ്ടതായാണു വെളിപ്പെടുത്തല്‍. റായ് നിയമസഭാ മണ്ഡലത്തിലെ ഒരു ബിഎല്‍ഒയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം താന്‍ മൂന്ന് തവണ സര്‍വേക്കിടെ കണ്ടതായി സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ [&Read More

India

‘ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല’-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ [&Read More