ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി [&Read More
Tags :Voter List Scam
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്കിടെ, സോഷ്യല്‍ മീഡിയയില്‍ താരമായത് ബ്രസീലിയന്‍ മോഡലും നടിയുമായ ലാരിസ ബോണസി. ഹരിയാനയില്‍ 22 വോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പുറത്തുവിട്ട, ബ്രസീലിയന്‍ മോഡലിന്റെ പേര് തെറ്റിദ്ധരിച്ചാണ് ആര്യന്‍ ഖാന്‍രെ പെണ്‍സുഹൃത്ത് കൂടിയായ ലാരിസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്ത്യക്കാര്‍ പൊങ്കാല തുടങ്ങിയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മാത്രമാണ് രാഹുല്‍ പുറത്തുവിട്ടിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ലാറിസ നെരി [&Read More