തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്ടറുടെ ക്രൂരത. ബസിൽ കയറാൻ വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ‘മെജോ മോൻ’ എന്ന സ്വകാര്യ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം വടക്കാഞ്ചേരി നഗരത്തിലെ സ്കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിരലിലെണ്ണാവുന്ന കുട്ടികൾ കയറിയപ്പോഴേക്കും കണ്ടക്ടർ ബാക്കി കുട്ടികളെ തടയുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് എസ്എഫ്ഐ പരാതി നൽകി. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത [&Read More
Tags :Wadakkanchery
തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്‌റഫ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്‌റഫ്. 2017ല്‍ [&Read More