27/01/2026

Tags :WeatherAlert

Saudi

യുഎഇയിൽ കനത്ത പേമാരിയും ആലിപ്പഴ വർഷവും; റാസൽഖൈമയിൽ വ്യാപക നാശനഷ്ടം- അതീവ ജാഗ്രതാനിർദ്ദേശം.

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത പേമാരിയാണ് അനുഭവപ്പെട്ടത്. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടും കെട്ടിടാവശിഷ്ടങ്ങൾ പറന്നുവീണും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. [&Read More

Gulf

മക്കയിലും ജിദ്ദയിലും കനത്ത മഴ; വെള്ളക്കെട്ട്

ജിദ്ദ: മക്ക മേഖലയിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയം അനുഭവപ്പെട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകുകയും സ്കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം (Read More