03/04/2026
[fontresizer_tawhidurrahmandear_widget]

Tags :Wedding Bells

Kerala

85-ാം വയസില്‍ ചന്ദ്രന് മാംഗല്യം; വധുവായി 65-കാരി രമ

എടക്കാട് (കണ്ണൂർ):നടാൽ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും വിവാഹിതരായി. ഇരുവരും കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു. ആറുവർഷം മുൻപ് ഭാര്യ മരിച്ചശേഷമുള്ള ചന്ദ്രന്റെ ഏകാന്തജീവിതത്തിലേക്കാണ് രമ കടന്നുവന്നത്. മാസങ്ങൾക്കുമുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. [&Read More