പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ്’ പാർട്ടി. 14,000 കോടി രൂപയുടെ ഫണ്ട് ആണ് വകമാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് ഉദയ് സിംഗ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ജൂൺ മുതൽ ഏകദേശം 40,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. [&Read More