04/03/2026
[fontresizer_tawhidurrahmandear_widget]

Tags :World Cup 2027

Sports

‘പ്രായം ഒരു മാനദണ്ഡമല്ല, ഫിറ്റ്‌നസും പ്രകടനവുമാണ് പ്രധാനം’; ഗംഭീറിനും അഗാർക്കർക്കും മറുപടിയുമായി ധോണി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുൻ നായകൻ എം.എസ് ധോണി. 2027ലെ ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കണമെന്നും പ്രായത്തിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ധോണി വ്യക്തമാക്കി. യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നിലപാടുകളെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം. ‘അടുത്ത ലോകകപ്പിൽ ആരെങ്കിലും കളിക്കാതിരിക്കേണ്ടത് എന്തുകൊണ്ട്? പ്രായം ഒരു മാനദണ്ഡമല്ല, [&Read More