ഭോപ്പാൽ/ലക്‌നൗ: പ്രയാഗ്രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഏറ്റവുമൊടുവിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിയും ശങ്കരാചാര്യർക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വാമി അവിമുക്തേശ്വരാനന്ദിനോട് ശങ്കരാചാര്യനാണെന്നതിന്റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഭരണകൂട നടപടിയെ ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. [&Read More
Tags :Yogi Adityanath
പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More