പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ‘സ്‌നേഹ കരോൾ’ സംഘടിപ്പിക്കും. മതേതര വിശ്വാസികൾ കരോളിൽ അണിനിരക്കണമെന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചിരുന്നു. കുട്ടികൾ ഉപയോഗിച്ചിരുന്ന വാദ്യോപകരണങ്ങൾ ഇയാൾ ചവിട്ടി തകർക്കുകയും ചെയ്തു. സംഭവത്തിൽ പരാതിയെത്തുടർന്ന് [&Read More
Tags :YouthCongress
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് എടയന്നൂർ. ആദികടലായി ഡിവിഷനിൽ നിന്ന് ജയിച്ചുകയറിയ റിജിൽ മാക്കുറ്റി നേരെ എത്തിയത് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ഖബറിടത്തിലേക്കാണ്. തന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വിജയവിവരമറിയിച്ച റിജിൽ, ആ വിജയം ഷുഹൈബിനായി സമർപ്പിച്ചു. ‘ഞാൻ ജയിച്ചടാ മോനെ ഷുഹൈബേ’ എന്ന റിജിലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഷുഹൈബ് ഉണ്ടായിരുന്നെങ്കിൽ വിജയം ഏറ്റവും [&Read More