26/01/2026

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്‌പോര്‍ട്ട് അപേക്ഷയ്ക്ക് പുതിയ മാനദണ്ഡം

 സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്‌പോര്‍ട്ട് അപേക്ഷയ്ക്ക് പുതിയ മാനദണ്ഡം

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ‘ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പതിപ്പ് 2.0′(Global Passport Seva Version 2.0) ആരംഭിച്ചതോടെ സൗദി അറേബ്യയില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഈ പുതിയ നിയമം ഇന്നു മുതല്‍ സൗദി അറേബ്യയിലെ എല്ലാ അപേക്ഷകര്‍ക്കും ബാധകമാകും. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ഫോട്ടോഗ്രാഫ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു:

ഫോട്ടോയുടെ മാനദണ്ഡങ്ങള്‍:

-ഫോട്ടോയുടെ 80-85% ഭാഗം മുഖം വരുന്ന തരത്തില്‍ തലയും തോളുകളും ഉള്‍ക്കൊള്ളുന്ന ക്ലോസ്അപ്പ് ആയിരിക്കണം.

-630*810 പിക്‌സലിലുള്ള കളര്‍ ഫോട്ടോ ആയിരിക്കണം.

-ഫോട്ടോഗ്രാഫിന്റെ പശ്ചാത്തലം വെള്ളയായിരിക്കണം. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യരുത്.

-യൂനിഫോം ലൈറ്റിങ്ങില്‍ എടുക്കുക. മുഖത്ത് നിഴലുകളോ ഫ്‌ലാഷ് പ്രതിഫലനങ്ങളോ കാണിക്കരുത്, കണ്ണ് ചുവപ്പായിരിക്കരുത്.

-അപേക്ഷകന്‍ നേരിട്ട് ക്യാമറയിലേക്ക് നോക്കണം, ക്യാമറയില്‍നിന്ന് 1.5 മീറ്റര്‍ അകലെ നിന്നായിരിക്കണം ഫോട്ടോ എടുക്കേണ്ടത്.

-കണ്ണുകള്‍ തുറന്നതും വ്യക്തമായി കാണാവുന്നതുമായിരിക്കണം. കണ്ണിന് കുറുകെ മുടി ഉണ്ടാകരുത്. കണ്ണടയുടെ പ്രതിഫലനം ഒഴിവാക്കാന്‍ ഗ്ലാസുകള്‍ നീക്കം ചെയ്യണം.

-വായ അടച്ചിരിക്കണം. മുഖഭാവം സ്വാഭാവികമായിരിക്കണം.

-മുടിയുടെ മുകള്‍ഭാഗം മുതല്‍ താടിയുടെ അടിഭാഗം വരെ മുഴുവന്‍ തലയും ഫോട്ടോയില്‍ ഉണ്ടായിരിക്കണം. തല ചരിഞ്ഞിരിക്കരുത്. മതപരമായ കാരണങ്ങളാല്‍ അല്ലാതെ മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണിക്കണം.

-മങ്ങാത്തതും (Not blurred), സ്വാഭാവികമായ സ്‌കിന്‍ ടോണുകള്‍ കാണിക്കുന്നതും, ഉചിതമായ തെളിച്ചവും കോണ്‍ട്രാസ്റ്റും ഉള്ളതുമായിരിക്കണം ഫോട്ടോ.

Also read: