മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി, മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഷംല ഹംസയാണു മികച്ച നടി. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനം പരിഗണിച്ചാണ് അംഗീകാരം. മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രമായും പ്രേമലുവും ജനപ്രിയ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ചിദംബരം(മഞ്ഞുമ്മല്‍ ബോയ്‌സ്) ആണ് മികച്ച സംവിധായകന്‍.
മറ്റു പ്രധാന പുരസ്‌കാരങ്ങള്‍: മികച്ച പിന്നണി ഗായിക സെബ ടോമി, പിന്നണി ഗായകന്‍ കെ.എസ് ഹരിശങ്കര്‍, മികച്ച ഗാനരചയിതാവ് വേടന്‍, ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീത സംവിധാനം സുഷിന്‍ ശ്യാം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, ജനപ്രിയചിത്രം പ്രേമലു.
ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി.