01/04/2026
[fontresizer_tawhidurrahmandear_widget]

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; അമ്മൂമ്മ ആശുപത്രിയില്‍

 അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; അമ്മൂമ്മ ആശുപത്രിയില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മരിയ സാറയാണു കൊല്ലപ്പെട്ടത്.

ഏകദേശം രാവിലെ ഒന്‍പതു മണിയോടെയാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ രക്തം വാര്‍ന്നുകിടന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മൂമ്മയായ റോസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് അമ്മൂമ്മ സംശയത്തിന്റെ നിഴലിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ കൊലപാതകത്തിന്റെയും അമ്മൂമ്മയുടെ നില വഷളായതിന്റെയും സാഹചര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Also read: