30/03/2026
[fontresizer_tawhidurrahmandear_widget]

ഇത് ചരിത്രം; ഇന്ത്യയ്ക്ക് പ്രഥമ വനിതാ ബ്ലൈൻഡ് ടി20 കിരീടം

 ഇത് ചരിത്രം; ഇന്ത്യയ്ക്ക് പ്രഥമ വനിതാ ബ്ലൈൻഡ് ടി20 കിരീടം

കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്.

ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം മറികടന്നു. മത്സരത്തിലുടനീളം ഇന്ത്യയുടെ ആധിപത്യമായിരുന്നു. വെറും ഒരു ബൗണ്ടറി മാത്രമാണ് നേപ്പാളിന് നേടാനായത്.

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഫൂല സാരന്റെ പ്രകടനമാണ്. പുറത്താകാതെ നിന്ന ഫൂല സാരൻ 44 റൺസ് സംഭാവന ചെയ്തു. സെമിഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. മറ്റൊരു സെമിഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് നേപ്പാൾ കലാശപ്പോരാട്ടത്തിനെത്തിയത്.

ടൂർണമെന്റിലെ പ്രമുഖ താരങ്ങൾ

ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പാകിസ്ഥാന്റെ മെഹ്‌റീൻ അലി കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. 600-ൽ അധികം റൺസാണ് അവർ ടൂർണമെന്റിൽ സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ 78 പന്തിൽ നിന്ന് 230 റൺസ് നേടിയ മെഹ്‌റീൻ, ഓസ്‌ട്രേലിയയ്‌ക്കെതിരെ 133 റൺസും നേടിയിരുന്നു.

Also read: