ബണ്ടി ചോറിൻ്റെ കൈയിലുള്ളത് 100 രൂപയും ആളൂരിന്റെ നമ്പറും മാത്രം: വീണ്ടും കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്
വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ റെയില്‍വേ ഫ്‌ലാറ്റ്‌ഫോമില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ബണ്ടി ചോര്‍ പല കാര്യങ്ങളാണ് പറയുന്നതെന്നും കൈവശമുള്ളത് 100 രൂപയും ആളൂര്‍ വക്കീലിന്റെ നമ്പറും മാത്രമാണെന്നും റെയില്‍വേ പൊലീസ് പ്രതികരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇന്നലെ സ്‌റ്റേഷനിലും പോയിരുന്നു. ബണ്ടി ചോറിനെ കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയില്‍വെ പൊലീസ് അറിയിച്ചത്. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അഡ്വ. ബിഎ ആളൂരിന്റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോര്‍ പൊലീസിനോട് പറഞ്ഞത്.
ആളൂര്‍ മരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം റെയില്‍വെ പൊലീസിനോട് പറഞ്ഞത്.
പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യല്‍ എന്ന് പൊലീസ് പറയുന്നു.