06/03/2026
[fontresizer_tawhidurrahmandear_widget]

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ

 കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ.

മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ ഇയാളുടെ കൊച്ചിയിലെ സാന്നിധ്യം സംശയാസ്പദമായി കണക്കാക്കിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രദേശത്ത് മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലവിൽ ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Also read: