04/03/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

 ‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായി തുറന്നു സംസാരിച്ച് വിരമിക്കലിനൊരുങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. തന്റെ ഔദ്യോഗിക കാലയളവില്‍ യാതൊരു സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ലെന്നും, വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. തന്റെ കരിയറില്‍ യാതൊരു ഖേദവുമില്ല. ജഡ്ജി നിഷ്പക്ഷത തെളിയിക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് എതിരായി വിധി പറയേണ്ട കാര്യമില്ല. ഈ പ്രസ്താവനയിലൂടെ, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

കൊളീജിയം സംവിധാനത്തിനെതിരായ വിമര്‍ശനങ്ങള്‍ പോലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. കൊളീജിയം കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് തെറ്റായ ധാരണയാണ്. നിയമനങ്ങള്‍ പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനങ്ങളില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും വിശ്വാസത്തിലെടുക്കാറുണ്ട്. എന്നാല്‍, സ്ഥലംമാറ്റങ്ങള്‍ നീതിന്യായ നിര്‍വഹണത്തിനായുള്ള ഭരണപരമായ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജഡ്ജിയുടെ നിയമനം സംബന്ധിച്ച് ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ വിയോജിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കൊളീജിയത്തിലെ അഞ്ചില്‍ നാല് ജഡ്ജിമാര്‍ അനുകൂലിച്ചതിനാല്‍ വിയോജിപ്പ് കണക്കിലെടുത്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Also read: